ദുബൈ: യൂട്ടിലിറ്റി ബിൽ അടക്കാൻ എൻആർഐക്കാരെ പ്രാപ്തമാക്കുന്നതിന് ഭാരത് ബിൽപേയും ഫെഡറൽബാങ്കും ലുലു ഫിനാൻഷ്യൽ ഗ്രൂപ്പുമായി ധാരണയിലെത്തി. ഏതെങ്കിലും ലുലു എക്സ്ചേഞ്ച് ബ്രാഞ്ച് വഴിയോ ലുലുമണി ആപ്പ് വഴിയോ ഗാർഹിക യൂട്ടിലിറ്റി ബിൽ 20,000 ഓളം ബില്ലർമാർക്ക് നേരിട്ട്
അയക്കാം. ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് ഈ നീക്കം പ്രയോജനപ്പെടും. അതിർത്തി കടന്നുള്ള പണമയക്കലിന്റെ വ്യാപ്തി ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ഉത്തേജനമായി ഭാരത് ബിൽപേയ്മെന്റ് സിസ്റ്റം (ബി.ബി.പി.എസ്) മാറി. ഇന്ത്യയിലെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്ക്, നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) പൂർണ്ണ ഉടമസ്ഥതയിലുള്ള ഭാരത് ബിൽപേ ലിമിറ്റഡുമായി (എൻ.ബി.ബി.എൽ) സഹകരിച്ച് ഈ ആഴ്ച ആദ്യം മുംബൈ ഗ്ലോബൽ ഫിൻടെക്
ഫെസ്റ്റിവലിൽ ഈ സൗകര്യം ആരംഭിച്ചു. ഈ ക്രമീകരണം എൻആർഐക്കാരുടെ ദീർഘകാലമായുള്ള അഭ്യ ർത്ഥനയായിരുന്നു. ജിസിസിയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് അവരുടെ യൂട്ടിലിറ്റി ബില്ലുകൾ ഏതെങ്കിലും ലുലു എക്സ്ചേഞ്ച് ബ്രാഞ്ച് വഴിയും ഡിജിറ്റൽ മണിട്രാൻസ്ഫർ ആപ്പായ ലുലു മണി വഴിയും നേരിട്ട് എത്തിക്കാൻ ആകും .
നിലവിൽ, 20 വിഭാഗങ്ങളിലായി 20,000-ലധികം ബില്ലർമാർ ലുലു എക്സ്ചേഞ്ച് നെറ്റ്വർക്കിലൂടെ ചെലവ് കുറഞ്ഞതും സൗകര്യ പ്രദവുമായ ഓപ്ഷനിൽ ഇൻവാർഡ് റെമിറ്റൻസ് സ്വീകരിക്കും. എൻ.ബി.ബി.എൽ, ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് എന്നിവയുമായി സഹകരിച്ച് പ്രവാസി ഇന്ത്യക്കാർക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സൗകര്യം ആദ്യമായി അവതരി പ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഗ്ലോബൽ ഫിൻ ടെക് ഫെസ്റ്റിവലിൽ ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു.
തടസ്സമില്ലാത്ത ബിൽ പേയ്മെന്റ് പ്രാപ്തമാക്കുന്നതിനാൽ ഗുണഭോക്താക്കളെ ഒരു പോലെ സന്തോഷിപ്പിക്കും. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ് പറഞ്ഞു: “ബി.ബി.പി.എസ് സൗകര്യം ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേക്ക് അവരുടെ കുടുംബങ്ങളുടെ ചെലവുകൾക്കായി അയക്കുന്ന കഠിനാധ്വാന പണത്തിന്മേൽ കൂടുതൽ നിയന്ത്രണം സാധ്യമാക്കുന്നു. ഈ സൗകര്യത്തിൽ പരമ്പരാഗത വഴികൾക്കപ്പുറം ക്രോസ്-ബോർഡർ പേയ്മെന്റുകളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിന് വളരെയധികം ആപ്ലിക്കേഷനുകളുണ്ട്. കൂടാതെ ജിസിസി മേഖലയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇത് യാഥാർത്ഥ്യമാക്കുന്നതിന് ഫെഡറൽ ബാങ്കുമായും എൻബിബി എല്ലുമായുള്ള പങ്കാളിത്തത്തിൽ ലുലു എക്സ്ചേഞ്ച് അഭിമാനിക്കുന്നു. ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം (ബി ബി പി എസ്) വഴി റുപീ ഡ്രോയിംഗ് അറേഞ്ച്മെന്റ് (ആർഡിഎ) പ്രകാരം വിദേശ ഇൻവേർഡ് റെമിറ്റൻസ് സ്വീകരിക്കാൻ ആർബിഐയുടെ സമീപകാല തീരുമാനത്തിന്റെ ചുവടു പിടിച്ചാണ് ഈ ക്രമീകരണം”.
ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിനെക്കുറിച്ച്
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ആഗോള സാമ്പത്തിക സേവന സംരംഭമാണ് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്. ലുലു എക്സ്ചേഞ്ച് ശാഖകളുടെ ഭൗതിക ശൃംഖലയിലൂടെയും അതിന്റെ ഡിജിറ്റൽ സൊല്യൂഷൻ ലുലു മണിയിലൂടെയും, കമ്പനി വേഗമേറിയതും വിശ്വസനീയവുമായ പണകൈമാറ്റവും ഫോറിൻ എക്സ്ചേഞ്ച് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.
www.luluexchange.com