തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സംസ്ഥാന കൗണ്‍സിലില്‍ ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിക്കാന്‍ സംസ്ഥാന എക്സിക്യൂട്ടീവില്‍ തീരുമാനമായി. ഇന്ന് വിഷയം ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ സംസ്ഥാന എക്സിക്യുട്ടീവില്‍ അംഗങ്ങളാരും മറ്റ് പേരുകള്‍ നിര്‍ദ്ദേശിച്ചില്ല. വ്യാഴാഴ്ച ചേരുന്ന സംസ്ഥാന കൗണ്‍സിലാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുക. കാനം രാജേന്ദ്രന്റെ നിര്യാണത്തിനു തൊട്ടു പിന്നാലെയാണു ബിനോയ് വിശ്വത്തെ ആക്ടിങ് സെക്രട്ടറിയാക്കിയത്. അതേസമയം ബിനോയ് വിശ്വത്തിന്റെ നിയമനത്തിനെതിരെ സിപിഐയിലെ ഒരു വിഭാഗത്തിനു മുറുമുറുപ്പുണ്ട്. പാര്‍ട്ടി കീഴ്വഴക്കം ലംഘിച്ചാണു നിയമനമെന്നും താല്‍ക്കാലിക ചുമതല ബിനോയിക്കു നല്‍കേണ്ട അടിയന്തര ആവശ്യം ഉണ്ടായിരുന്നില്ലെന്നും മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മായില്‍ തുറന്നടിച്ചിരുന്നു.
Trending
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം