റിപ്പോർട്ട്: സുജീഷ് ലാൽ കടയ്ക്കൽ
കടയ്ക്കൽ: തെക്കൻ കേരളത്തിലെ ഏറ്റവും പുരാതനവും, അറിയപ്പെടുന്നതുമായ ക്ഷേത്രമാണ് കടയ്ക്കൽ ദേവി ക്ഷേത്രം. ക്ഷേത്രങ്ങളുടെ നാട് കൂടിയാണ് കടയ്ക്കൽ പ്രദേശം കടയ്ക്കൽ ദേവീക്ഷേത്ര പരിസരത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രക്കുളം ഏതാണ്ട് മൂന്നര ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു.

നാടിന്റെ ജലസ്രോതസ്സുകളിൽ ഏറ്റവും പ്രധാനപ്പെതാണ് ഈ കുളം 2015 ൽ സഹസ്ര സരോവർ പദ്ധതി പ്രകാരം പുനർനിർമ്മിച്ച് മനോഹരമാക്കുകയുണ്ടായി. ഒട്ടനവധി, മീനുകളുടെയും ജലജീവികളുടെയും നല്ലൊരു ആവാസ കേന്ദ്രം കൂടിയാണ് ഈ കുളം,ചെറുതും, വലുതുമായ നല്ലൊരു മാത്സ്യ സമ്പത്ത് തന്നെ ഈ കുളത്തിലുണ്ട്.
അത് കാണുവാൻ വിദൂര ദേശങ്ങളിൽ നിന്നും ആളുകൾ ഇവിടെ വരാറുണ്ട്. കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെയും, ക്ഷേത്രോപദേശക സമിതിയുടെയും, ഒരു സ്വപ്ന പദ്ധതിയാണ് ഇത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഇലക്ഷൻ പര്യടനം ആരംഭിച്ചത് ആൽത്തറമൂട്ടിൽ നിന്നാണ്, ആ അവസരത്തിൽ പഞ്ചായത്തിന്റെയും , ഉപദേശക സമിതിയുടേയും നേതൃത്വത്തിൽ ഒരു നിവേദനം സാം കെ ഡാനിയേലിനു നൽകുകയുണ്ടായി തുടർന്ന് എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് സാം കെ. ഡാനിയേലിന്റെ സഹായത്താൽ കൊല്ലം ജില്ലാപഞ്ചായത്തിന്റെ
2021-22 വാർഷിക പദ്ധതിയിൽ 80 ലക്ഷം രൂപയുടെ പദ്ധതി മാസ്റ്റർ പ്ലാൻ തയ്യാറാക്കി നിർമ്മാണ ചുമതല ഹാബിറ്റാറ്റിന് കൈമാറി.

ക്ഷേത്ര കുളത്തിന് ചുറ്റും, നടപ്പാത, ഇരിപ്പിടങ്ങൾ, പൂന്തോട്ടം, ഓപ്പൺ സ്റ്റേജ്, ഓപ്പൺ ജിംന്യേഷ്യം, ലൈറ്റുകൾ എന്നിവ അടങ്ങിയതാണ് മാസ്റ്റർ പ്ലാൻ, ഇതിൽ ഓപ്പൺ ജിംന്യേഷ്യം മുന്നേ പണി പൂർത്തിയായി പൊതു ജനങ്ങൾക്കായി തുറന്ന് കൊടുത്തു.

നാടിന്റെ കലാ, സംസ്ക്കാരിക,സാമൂഹിക മണ്ഡലങ്ങളിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വരാൻ ഈ പദ്ധതിക്ക് കഴിയുമെന്ന് ആൽത്തറമൂട് വാർഡ് മെമ്പറും, ഉപദേശക സമിതി അംഗം കൂടിയായ ജെ. എം മർഫി സ്റ്റാർ വിഷൻ ന്യൂസിനോട് പറഞ്ഞു.സാധാരണ ജനങ്ങൾക്ക് വ്യായാമത്തിനും, വയോജനങ്ങൾക്ക് വൈകുന്നേരങ്ങളിൽ വന്നിരിക്കാനും പ്രയോജനപ്പെടും.

എല്ലാവരുടെയും ചിരകാല അഭിലാഷമായിരുന്ന ഈ പദ്ധതി യഥാർദ്ധ്യമാക്കാൻ പരിശ്രമിച്ച എല്ലാവർക്കും നന്ദിയുണ്ടെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ് വികാസ് പറഞ്ഞു. കൂടാതെ ഈ പദ്ധതികൾക്കു പുറമെ ക്ഷേത്രോപദേശക സമിതി മുൻകൈ എടുത്ത് കൊണ്ട് അനുബന്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കും.
