മനാമ: ബഹ്റൈനിൽ 8 വർഷത്തോളം നിറസാന്നിധ്യമായി മാറിയ ബീറ്റ്സ് ഓഫ് ബഹ്റൈൻ എന്ന വാദ്യോപകരണ സംഘം തങ്ങൾ നടത്തുന്ന കരുണയിൻ ഹൃദയതാളം എന്ന സഹായ പദ്ധതിയിലൂടെ 1,75,000 രൂപ ചിലവിൽ 17 പേർക്ക് ഉപജീവനത്തിന് മാർഗമായി തയ്യൽ മെഷീനുകൾ കേരളത്തിന്റെ വിവിധ ജില്ലകളിൽ നൽകി. ചെങ്ങന്നൂർ ജോയിന്റ് RTO ആർ പ്രസാദ് വെൺമണി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ വിതരണത്തിൻറെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു .സ്കൂൾ പ്രിൻസിപ്പൽ ബിനുമോൾ കോശി , നാഷണൽ സർവീസ് സ്കീം സംഘടന ഭാരാവാഹികൾ, മറ്റ് പൗരപ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ക്രിസ്തുമസിനോട് അനുബന്ധിച്ചു കരോൾ സംഘം ആയി ജാതി മതഭേദമെന്യേ ബഹ്റൈനിലെ വിവിധ ഭവനങ്ങൾ സന്ദർശിച്ച സമാഹരിച്ച തുകയിൽ നിന്ന് ആണ് ഈ പദ്ധതി പൂർത്തീകരിക്കാൻ സാധിച്ചത് എന്ന് കൺവീനർമാരായ സിൻസൺ ചാക്കോ, പുലിക്കോട്ടിൽ അജേഷ് കോശി എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.
Trending
- ബഹ്റൈന്‍ റോയല്‍ ഷീല്‍ഡ്സ് 55ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക സ്റ്റീവി അവാര്‍ഡ്
- വെബ് ഉച്ചകോടി 2025ല്‍ തംകീന്‍ 16 ബഹ്റൈനി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു
- ബഹ്റൈൻ കായിക ദിനത്തോടനുബന്ധിച്ചു എസ് എൻ സി എസ് കൂട്ട നടത്തം സംഘടിപ്പിച്ചു
- ബിഗ്സ് 2025ൽ ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് മൂന്നാം സ്ഥാനം
- ഓരോ പൗരന്റേയും ചികിത്സാചെലവ് കുറയ്ക്കും, അതിനായി കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം – പ്രധാനമന്ത്രി
- ഫോറടിച്ച് സെഞ്ച്വറി തികച്ച് കോഹ്ലി, പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ
- ഐ.വൈ.സി.സി ബുദയ്യ ഏരിയ ” കൃപേഷ് – ശരത് ലാൽ ” അനുസ്മരണവും ഏരിയ കൺവെൻഷനും, സംഘടിപ്പിച്ചു