മനാമ: ബി അവെയർ ആപ്പിൽ ഇനിമുതൽ റാപ്പിഡ് പരിശോധനാഫലം രജിസ്റ്റർ ചെയ്യാൻ സാധിക്കും. ബഹറിൻ ഇൻഫർമേഷൻ ആൻഡ് ഈ ഗവൺമെൻറ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് തങ്ങളുടെ കോവിഡ് -19 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ഫലങ്ങളുടെ ഫോട്ടോകൾ അപ്ലിക്കേഷനിലേക്ക് അപ്ലോഡ് ചെയ്യാനും ആരോഗ്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട അതോറിറ്റിക്ക് സമർപ്പിക്കുന്നതിനുമുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
കോവിഡ് -19 നോട് പ്രതികരിക്കുന്നതിന് സാങ്കേതികവിദ്യയുടെ ഉപയോഗം പരമാവധി വർദ്ധിപ്പിക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നൽകിയ നിർദേശങ്ങൾ അനുസരിച്ചാണ് ഈ സേവനം.
റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നിലവിൽ ബഹ്റൈനിലുടനീളമുള്ള ഫാർമസികളിൽ ലഭ്യമാണ്. നേരത്തെ പിസിആർ പരിശോധനാഫലങ്ങൾ ആയിരുന്നു ആപ്പ് വഴി ലഭ്യമാക്കിയിരുന്നത്. എല്ലാ പോസിറ്റീവ് കേസുകൾക്കും ആവശ്യമായ സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും പരിശോധനയുടെ കൃത്യത, അവയുടെ ലക്ഷണങ്ങൾ എന്നിവ പരിശോധിക്കുന്നതിനും തീയതി നിശ്ചയിക്കുന്നതിനും ‘റിപ്പോർട്ടിംഗ് കോവിഡ് -19 ടെസ്റ്റ് റിസൾട്ട്’ സേവനം നിർബന്ധമാണെന്ന് ഐജിഎ വ്യക്തമാക്കുന്നു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ബി അവെയർ ബഹ്റൈൻ ആപ്പ് വഴി കോവിഡ് -19 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് റിസൾട്ട് രജിസ്റ്റർ ചെയ്യാൻ
- ഇ-സർവീസ് ലിസ്റ്റിനുള്ളിലെ കോവിഡ്-19 ടെസ്റ്റ് റിസൾട്ട് ഓപ്ഷൻ സെലക്ട് ചെയ്യുക
- ഐഡി കാർഡ് നമ്പർ രേഖപ്പെടുത്തുക
- പരിശോധനാഫലത്തിൻറെ ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യുക. ഫലം പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്നത് പരിഗണിക്കേണ്ടതില്ല.
- ഫോൺ നമ്പർ രേഖപ്പെടുത്തിയശേഷം റിപ്പോർട്ട് സെൻറ് ചെയ്യുക
ശേഖരിച്ച വിവരങ്ങൾ കോൺടാക്റ്റ് ട്രെയ്സിംഗ് ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്നത്.