
മനാമ: ബഹ്റൈനില്‍ ബ്യൂട്ടി സലൂണ്‍, സ്പാ ഉടമസ്ഥരുടെ സംഘടനയ്ക്ക് സാമൂഹ്യ വികസന മന്ത്രാലയം ഔദ്യോഗികമായി അംഗീകാരം നല്കി.
ഇതു സംബന്ധിച്ച സാമൂഹ്യ വികസന മന്ത്രി ഉസാമ അല്‍ അലവിയുടെ തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. രാജ്യത്തെ ബ്യൂട്ടി സലൂണ്‍, സ്പാ ഉടമകളെ ഒരുമിപ്പിക്കലും ഈ മേഖലയുടെ ഉന്നമനവും ലക്ഷ്യംവെച്ചാണ് സംഘടന രൂപീകരിച്ചത്.
