
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്ററിന്റെ 100 മത് രക്തദാന ക്യാമ്പ് ഇന്ത്യൻ ക്ലബ്ബിൽ ഡിസംബർ 12 വെള്ളിയാഴ്ച രാവിലെ 7:30 മുതൽ ഉച്ചക്ക് 12:30 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ ക്ലബ്ബും, പ്രവാസി ഗൈഡൻസ് ഫോറവും പ്രസ്തുത ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ ബിഡികെയോടൊപ്പം ചേരുന്നുണ്ട്.
ബിഡികെയുമായി സഹകരിച്ചു രക്തദാന ക്യാമ്പുകളിൽ പങ്കെടുത്ത ബഹ്റൈനിലെ സംഘടനകൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ എന്നിവരും രക്തദാനത്തിന്റെ സന്ദേശം നൽകാനായി ബിഡികെയുടെ 100 മത്തെ രക്തദാന ക്യാമ്പിൽ വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ ഒത്തുചേരുന്നുണ്ട്. ഏവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രക്തദാന ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്കും 39125828, 38978535, 39655787 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.


