മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്റർ, ബീറ്റ്സ് ഓഫ് ബഹ്റൈനുമായി ചേർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറ്റിമുപ്പത് പേർ രക്തം നൽകിയ ക്യാമ്പ് ഐസിആർഎഫ് വൈസ് ചെയർമാൻ പങ്കജ് നല്ലൂർ ഉദ്ഘാടനം ചെയ്തു. ബിഡികെ ചെയർമാൻ കെ. ടി. സലിം അധ്യക്ഷത വഹിച്ചു.
ബീറ്റ്സ് ഓഫ് ബഹ്റൈൻ കൺവീനേഴ്സ് പ്രവീൺ ആന്റണി സ്വാഗതവും ബെൻസിൻ തോമസ് നന്ദിയും രേഖപ്പെടുത്തി. റിജോ ചാക്കോ (ബീറ്റ്സ് ഓഫ് ബഹ്റൈൻ), റോജി ജോൺ (ബിഡികെ പ്രസിഡണ്ട്) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബീറ്റ്സ് ഓഫ് ബഹ്റൈൻ ഉപഹാരങ്ങൾ സൽമാനിയ ബ്ലഡ് ബാങ്കിനും, പങ്കജ് നല്ലൂരിനും കൈമാറി.ബീറ്റ്സ് ഓഫ് ബഹ്റൈൻ ഭാരവാഹികളായ ബിപിൻ പി ബാബു, മെൽവിൻ തോമസ്, ബിഡികെ ബഹ്റൈൻ ജനറൽ സെക്രട്ടറി ജിബിൻ ജോയി, ട്രെഷറർ സാബു അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ, ക്യാമ്പ് കോർഡിനേറ്റേഴ്സ് നിതിൻ ശ്രീനിവാസ്, ധന്യ വിനയൻ, സുനിൽ മണവളപ്പിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഫിലിപ്പ് വർഗീസ്, സലീന റാഫി, ശ്രീജ ശ്രീധരൻ,സിജോ ജോസ്, പ്രവീഷ് പ്രസന്നൻ,സെന്തിൽ കുമാർ, സുജേഷ് എണ്ണക്കാട്എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.
Trending
- വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി, സ്വകാര്യദൃശ്യങ്ങൾ പകർത്തി 41.52 ലക്ഷം തട്ടിയെടുത്തു, യുവതിയും സുഹൃത്തും പിടിയിൽ
- ഇന്ത്യൻ സ്കൂൾ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങൾക്ക് ഒരുങ്ങുന്നുപ്ലാറ്റിനം ജൂബിലി ഉദ്ഘാടന പരിപാടികൾ ജനവരി 23ന് നടക്കും
- 16-ാം വയസ് മുതൽ പീഡനം; കൊല്ലത്ത് പോക്സോ കേസിൽ യുവാവ് പിടിയിൽ
- സ്മാർട്ട് ഫോൺ വാങ്ങി നൽകാത്തതിന് യുവാവ് ആത്മഹത്യ ചെയ്തു; അതേ കയറിൽ പിതാവും തൂങ്ങിമരിച്ചു
- കായികതാരമായ പെണ്‍കുട്ടിക്ക് പീഡനം: വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു
- വിക്കറ്റ് കീപ്പറായി സഞ്ജു, ഇംഗ്ലണ്ട് ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
- പോലീസ് വേട്ടയാടുന്നു; ഭാര്യയുടെ ഫോണ്‍ പിടിച്ചുവെച്ചു: മാമിയുടെ ഡ്രൈവര്‍
- യുവാവ് മദ്യ ലഹരിയില്‍ ക്ഷേത്രത്തിലെ ആഴിയിൽ ചാടി;