
മനാമ: ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) യൂണിറ്റുകളിലൊന്നിലെ ഓഫീസര്‍മാര്‍ക്കുള്ള പ്രത്യേക ഫൗണ്ടേഷന് കോഴ്സിന്റെ ബിരുദദാന ചടങ്ങ് നടത്തി. ചടങ്ങില്‍ ബി.ഡി.എഫ്. ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമി പങ്കെടുത്തു.
വിശുദ്ധ ഖുര്‍ആന്‍ പാരായണത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് കോഴ്സിന്റെ അക്കാദമികവും പ്രായോഗികവുമായ ഘടകങ്ങള്‍ വിവരിക്കുന്ന ഒരു പ്രസംഗവും ഒരു സംക്ഷിപ്ത വിവരണവും നടന്നു.
ചടങ്ങിന്റെ സമാപനത്തില്‍ ചീഫ് ഓഫ് സ്റ്റാഫ് ബിരുദധാരികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും മികച്ച വിജയം നേടിയവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ പ്രകടനത്തെ അദ്ദേഹം അഭിനന്ദിച്ചു.
