
മനാമ: ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാഷണല്‍ ഗാര്‍ഡിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെ ‘നാഷണല്‍ ഷീല്‍ഡ് 2026’ ഡ്രില്‍ ആരംഭിച്ചു. ഇത് ജനുവരി 28 വരെ നീണ്ടുനില്‍ക്കും.
യുദ്ധ, ഭരണ സന്നദ്ധത വര്‍ധിപ്പിക്കുക, നേതൃത്വ, കമാന്‍ഡ്-ആന്റ്-കണ്ട്രോള് കഴിവുകള്‍ വികസിപ്പിക്കുക, പ്രതിരോധ പദ്ധതികള്‍ പരിഷ്കരിക്കുക, നാഷണല്‍ ഗാര്‍ഡുമായും ആഭ്യന്തര മന്ത്രാലയവുമായും ഏകോപനവും സംയോജനവും ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള ബി.ഡി.എഫിന്റെ തുടര്‍ച്ചയായ പരിശീലന പരിപാടിയുടെ ഭാഗമാണ് ഈ അഭ്യാസം.


