
മനാമ: കമാന്‍ഡര്‍-ഇന്‍-ചീഫ് ഓഫ് ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് (ബി.ഡി.എഫ്) കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും റോയല്‍ ഗാര്‍ഡ് ടീം ജേതാക്കളായി.
ഷെയ്ഖ് അലി ബിന്‍ മുഹമ്മദ് അല്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 1-1 എന്ന സമനിലയില്‍ പിരിഞ്ഞ ശേഷം റോയല്‍ ബഹ്റൈന്‍ നാവിക സേനയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-2ന് പരാജയപ്പെടുത്തിയാണ് റോയല്‍ ഗാര്‍ഡ് ടീം കപ്പ് സ്വന്തമാക്കിയത്.
ബഹ്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് (ബി.എഫ്.എ) പ്രസിഡന്റ് ഷെയ്ഖ് അലി ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫ കമാന്‍ഡര്‍-ഇന്‍-ചീഫിനെ പ്രതിനിധീകരിച്ച് ട്രോഫിയും മെഡലുകളും സമ്മാനിച്ചു.
മികച്ച കളിക്കാരനായി മൊയദ് അല്‍ ദേസൂഖും ടോപ് സ്കോററായി സിയാദ് ബാസിലും മികച്ച ഗോള്‍കീപ്പറായി ഹസ്സന് അലി ഖലീഫും വ്യക്തിഗത അവാര്‍ഡുകള്‍ നേടി. മിലിട്ടറി സ്പോര്‍ട്സ് യൂണിയന് സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ നാല് കാറുകളുടെ സമ്മാന നറുക്കെടുപ്പുമുണ്ടായിരുന്നു.


