
മനാമ: ബഹ്റൈനിലെ വടക്കന്‍ നേവല്‍ ഏരിയയില്‍ (ഹരേ ഷ്ടായ) ഡിസംബര്‍ 25ന് രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെ തത്സമയ വെടിമരുന്ന് അഭ്യാസങ്ങള്‍ നടത്തുമെന്ന് ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് (ബി.ഡി.എഫ്) അറിയിച്ചു.
21,000 അടി സുരക്ഷാ ഉയരത്തിലായിരിക്കും അഭ്യാസങ്ങള്‍. പരിസരങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷയ്ക്കായി ഈ പ്രദേശത്തുനിന്ന് മാറിനില്‍ക്കണമെന്ന് ബി.ഡി.എഫ് അഭ്യര്‍ത്ഥിച്ചു.
