മുംബൈ: ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്ക് കൊറോണ സ്ഥിരീകരിച്ചു.
ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ചുള്ള കൊറോണ പോസിറ്റീവാണെന്ന ഫലം ലഭിച്ചത്. അലിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.
ജലദോഷവും ചുമയും ഉണ്ടായിരുന്നുവെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊറോണ സ്ഥിരീകരിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും, മറ്റ് ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.