കണ്ണൂർ: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല. വിവാദമായ ബിബിസി ഡോക്യുമെന്ററി കാമ്പസിൽ പ്രദർശിപ്പിക്കാൻ എസ്എഫ്ഐക്ക് ക്യാമ്പസ് ഡയറക്ടർ അനുമതി നൽകിയില്ല.
കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ് കാമ്പസിലെ സെമിനാർ ഹാളിൽ പ്രദർശനം നടത്താനായിരുന്നു തീരുമാനം. സെമിനാർ ഹാളിൽ ഔദ്യോഗിക പരിപാടികൾ മാത്രമാണ് നടത്താവൂ എന്നാണ് ഡയറക്ടറുടെ വാദം. എന്നാൽ കാമ്പസിൽ ഒരിടത്തും പ്രദർശനം അനുവദിക്കില്ലെന്ന നിലപാടിലാണ് ക്യാമ്പസ് ഡയറക്ടർ. എന്നാൽ സെമിനാർ ഹാളിനു പുറത്ത് പ്രദർശനം നടത്തുമെന്നും എസ്.എഫ്.ഐ അറിയിച്ചു.