ജർമ്മൻ ഏവിയേഷൻ സ്റ്റാർട്ടപ്പ് കമ്പനിയായ വോളോകോപ്റ്റർ തങ്ങളുടെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫ്ലൈയിംഗ് ടാക്സിക്ക് സർട്ടിഫിക്കേഷൻ അനുമതി തേടി. കൊറിയൻ ഡബ്ല്യുപി ഇൻവെസ്റ്റ്മെന്റ് നടത്തുന്ന ഫണ്ടുകൾ ഉൾപ്പെടെ നിക്ഷേപകരിൽ നിന്ന് 170 മില്യൺ ഡോളർ ഇതിനായി സമാഹരിച്ചതായി കമ്പനി അറിയിച്ചു.
സമാഹരിച്ച മൊത്തം ഫണ്ട് 579 മില്യൺ ഡോളറായി ഉയർന്നെന്നും അതിന്റെ പ്രീ-മണി മൂല്യനിർണ്ണയം 1.7 ബില്യൺ ഡോളറായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.
സീരീസ് ഇ ഫിനാൻസിംഗ് റൗണ്ടിൽ സമാഹരിച്ച ഫണ്ട് തങ്ങളുടെ ഇലക്ട്രിക് പാസഞ്ചർ എയർ ടാക്സിയുടെ സർട്ടിഫിക്കേഷനും ലോകമെമ്പാടുമുള്ള വാണിജ്യ ലോഞ്ചിനും സഹായിക്കുമെന്ന് കമ്പനി അറിയിച്ചു
പുതിയ നിക്ഷേപകരിൽ കൊറിയയുടെ ഡബ്ല്യുപി ഇൻവെസ്റ്റ്മെന്റ്, ഹണിവെൽ എന്നിവ ഉൾപ്പെടുന്നുവെന്നും അറ്റ്ലാന്റിയ, വൈസോൾ, ബിടിവി പാർട്ണേഴ്സ് എന്നിവയുൾപ്പെടെ നിലവിലുള്ള നിക്ഷേപകരും ഈ റൗണ്ടിലെ നിക്ഷേപം വർദ്ധിപ്പിച്ചതായും വോളോകോപ്റ്റർ പറഞ്ഞു.
