ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജയ ജയ ജയ ജയ ഹേ’ സെൻസറിങ് പൂർത്തിയാക്കി. ക്ലീൻയു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിപിൻ ദാസും നഷീദ് മുഹമ്മദ് ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രം ഒക്ടോബർ 28ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ബബ്ലു അജുവാണ്. ജോൺ കുട്ടിയാണ് ചിത്രത്തിന്റെ എഡിറ്റർ.
ലക്ഷ്മി മേനോനും ഗണേഷ് മേനോനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിയേഴ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് ‘ജയ ജയ ജയ ജയ ഹേ’ നിർമ്മിക്കുന്നത്. അമൽ പോൾസൺ ആണ് സഹനിർമ്മാതാവ്. പ്രശാന്ത് നാരായണനാണ് നിർമ്മാണ നിർവഹണം.