യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പുതിയ പുസ്തകത്തില്‍ ഇന്ത്യന്‍ നേതാക്കളായ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെയും എംപി രാഹുല്‍ ഗാന്ധിയെയും കുറിച്ച് പരാമര്‍ശം. ഒബാമയുടെ ഓര്‍മക്കുറിപ്പുകള്‍ നിറഞ്ഞ 768 പേജുള്ള ‘എ പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന പുസ്തകത്തിലാണ് ഇരു നേതാക്കളെയും കുറിച്ച് പറയുന്നത്.
കോഴ്സ് വര്‍ക്ക് നന്നായി ചെയ്ത് അധ്യാപകന്റെ മതിപ്പ് നേടാന്‍ തീവ്രമായി ആഗ്രഹിക്കുമ്പോഴും വിഷയവുമായി ബന്ധപ്പെട്ട് അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വിദ്യാര്‍ഥിയെ പോലെയാണ് രാഹുല്‍ ഗാന്ധി. അത്തരത്തില്‍ പരിഭ്രാന്തമായ, രൂപമില്ലാത്ത ഒരു ഭാവം അദ്ദേഹത്തിനുണ്ടെന്നും ഒബാമ കുറിച്ചു. അതേസമയം, മന് മോഹന്‍ സിംഗിനെ ഒരു തരം നിര്‍വികാരമായ നിശ്ചയ ദാർഢ്യമുള്ള വ്യക്തിയെന്നാണ് ഒബാമ വിശേഷിപ്പിക്കുന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ലോകനേതാക്കളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ഒബാമ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശക്തനും എന്തിനെയും മറികടക്കാന്‍ കഴിവുള്ളവനുമായ നേതാവായാണ് റഷ്യന്‍ മുന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ ഒബാമ വിവരിക്കുന്നത്. അദ്ദേഹത്തിന്റെ ശരീരപ്രകൃതം ശ്രദ്ധേയമായിരുന്നു. ധീരനും അവസരവാദിയുമെന്നാണ് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയെ വിശേഷിപ്പിച്ചിരിക്കുന്നത്. മുന്‍ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്ന രീതിയെക്കുറിച്ചാണ് ഒബാമ ഓര്‍മിക്കുന്നത്. ഒരു സ്വകാര്യ യോഗത്തില്‍, തയ്യാറാക്കിവെച്ച നിരവധി പേപ്പറുകളില്‍നിന്ന് ഒന്നെടുത്ത് വായിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. ഒരുതരം ഏകസ്വരഭാഷണമാണത്. ഈ പേപ്പര്‍ എല്ലാവര്ക്കും കൈമാറിയിരുന്നെങ്കില്‍ ഒഴിവു സമയത്ത് അവര്‍ വായിക്കുന്നതിലൂടെ എല്ലാവരുടെയും സമയം സംരക്ഷിക്കാന്‍ കഴിയുമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചാലോ എന്നൊരിക്കല്‍ ആലോചിച്ചിരുന്നുവെന്നും ഒബാമ എഴുതുന്നു.
ഒബാമയുടെ രാഷ്ട്രീയവും വ്യക്തിപരവുമായ ജീവിതത്തെ കുറിച്ച് പരാമര്‍ശിക്കുന്നതാണ് എ പ്രൊമിസ്ഡ് ലാന്‍ഡ് എന്ന പുസ്തകം. വൈറ്റ് ഹൗസിലെ എട്ടുവര്‍ഷം നീണ്ട ജീവിതത്തെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.