മനാമ: ഐ.സി.ആർ.എഫ്. സംഘടിപ്പിക്കുന്ന ബാപ്പു ദ സ്പാർക്കിൾ ക്വിസ് പ്രോഗ്രാമിന് മികച്ച പ്രതികരണം ലഭിച്ചു . മഹാത്മാവിന്റെ 150 വർഷത്തെ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മഹാത്മാഗാന്ധിയുടെ ജീവിതം, തത്ത്വചിന്ത, കൃതികൾ, തത്ത്വങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ആണ് ക്വിസിൽ ഉൾപ്പെടുന്നത് .
അടുത്തിടെ നടന്ന ക്വിസിന്റെ പ്രാഥമിക റൗണ്ടിൽ 120 ലധികം ടീമുകൾ പങ്കെടുത്തു. ഇതിൽ ഏറ്റവും മികച്ച 30 ടീമുകൾ 2020 ഒക്ടോബർ 3 ന് രാത്രി 7.30 ന് നടക്കുന്ന ഫൈനൽ റൗണ്ടിലെത്താൻ കഴിഞ്ഞു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക
പ്രാഥമിക റൗണ്ടിലെ വിജയികൾ
1 | സന്തോഷ് പോൾ | 16 | രജിത സുനിൽ |
2 | സൂര്യ വൈഷ്ണവി ഗുഡിപതി | 17 | റീച്ചാ ജാ |
3 | ദിവ്യേഷ് മോഹപാത്ര | 18 | പ്രിൻസ് പ്രകാശ് |
4 | കൃപ ബാബു സെബാസ്റ്റ്യൻ | 19 | ആഷിക ബിജു |
5 | ഖദീജത്ത് ഷഹീദ | 20 | മുഹമ്മദ് അർഫാൻ |
6 | ശ്രീജ ബോബി | 21 | അർനവ് ചക്രവർത്തി |
7 | പൊൻ ശ്രീവത്സൻ | 22 | ജോസി തോമസ് |
8 | സംഹിത ജഗദീഷ് | 23 | ലോഗേഷ് രവിചന്ദ്രൻ |
9 | അജയ് ജയ്സ്വാൾ | 24 | മോനിഷ മാലിക് |
10 | ഐശ്വര്യ എ | 25 | ജെഫിൻ ജോയ് |
11 | ഹരിദാസ് ബി നായർ | 26 | കെവിൻ ജോബ് |
12 | ഗായത്രി വിശ്വനാഥ് | 27 | ആദ്യ ഗിരീഷ് |
13 | സൗമ്യ രാംകുമാർ | 28 | റോഷൽ എസ് പോൾ |
14 | ശങ്കർ പ്രസാദ് | 29 | തരുൺ കുമാർ സാഹു |
15 | ലേഖ ലക്ഷ്മി കാർത്തികേയൻ | 30 | സുബിൻ തോമസ് |
ഇംഗ്ലീഷ് ഭാഷയിൽ നടത്തുന്ന ഈ ക്വിസ് അവതരിപ്പിക്കുന്നത് ക്വിസ് മാസ്റ്റേഴ്സ് അനീഷ് നിർമ്മലൻ, അജയ് നായർ എന്നിവർ ആണ്. ഓൺലൈൻ വഴി സൂം, കഹൂട്ട് എന്നീ രണ്ട് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ആയിരിക്കും ക്വിസ്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.
ക്വിസ് ഫൈനൽ 2020 ഒക്ടോബർ 3 , ശനിയാഴ്ച രാത്രി 7.30 ന് ഐ.സി.ആർ.എഫ്. ബഹ്റൈൻ ഫേസ്ബുക്ക് പേജിൽ ലൈവ് ആയി ലഭ്യമാകും.