
മനാമ: ബഹ്റൈന്‍ സര്‍ക്കാരിന് നികുതി ഇനത്തിലും മറ്റുമായി 2023, 2024 സാമ്പത്തിക വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന എല്ലാ കുടിശ്ശികകളും ബാപ്കോ എനര്‍ജീസ് അടച്ചുതീര്‍ത്തതായി ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയം അറിയിച്ചു.
ആ വര്‍ഷങ്ങളിലെ സംസ്ഥാന ബജറ്റ് അംഗീകരിക്കുന്നതിന് 2023ലെ നിയമത്തില്‍ (5) പറഞ്ഞിരിക്കുന്ന നിയമപരവും നിയന്ത്രണപരവുമായ വ്യവസ്ഥകള്ക്കനുസൃതമായാണിത്.
രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലെ കമ്പനിയുടെ കുടിശ്ശിക കൈമാറ്റങ്ങളെക്കുറിച്ചുള്ള നാഷണല്‍ ഓഡിറ്റ് ഓഫീസിന്റെ 2024- 2025 റിപ്പോര്‍ട്ടിനുള്ള മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.


