
മനാമ: അസാധാരണ വലുപ്പമുള്ള സവാളയിലൊളിപ്പിച്ച് നിരോധിത പുകയില ഉല്‍പ്പന്നം ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ ഇന്ത്യക്കാരനായ ബിസിനസുകാരന് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവുശിക്ഷയും 47,000 ദിനാര്‍ പിഴയും വിധിച്ചു.
കൂടാതെ ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഇയാള്‍ കടല്‍ മാര്‍ഗം ഇറക്കുമതി ചെയ്ത അസാധാരണ വലുപ്പമുള്ള സവാളകള്‍ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് അതില്‍നിന്ന് 11,110 ചെറിയ കവറുകളിലായി ഒളിപ്പിച്ച, 20,000 ദിനാര്‍ വിലവരുന്ന 1,533 കിലോഗ്രാം ഇന്ത്യന്‍ പാന്‍ കണ്ടെത്തിയത്.


