
മനാമ: ബഹ്റൈനിലേക്ക് നിരോധിത പുകയില ഉല്‍പ്പന്നം കടത്തിയ കേസില്‍ രണ്ടു പേര്‍ക്ക് രണ്ടാം മൈനര്‍ ക്രിമിനല്‍ കോടതി തടവുശിക്ഷ വിധിച്ചു.
ഒന്നാം പ്രതിയായ ഗള്‍ഫ് പൗരന് മൂന്നു വര്‍ഷം തടവും 60,000 ദിനാര്‍ പിഴയും രണ്ടാം പ്രതിയായ ഏഷ്യക്കാരന് ആറു മാസം തടവുമാണ് വിധിച്ചത്. പിടിച്ചെടുത്ത സാധനങ്ങളും കള്ളക്കടത്തിന് ഉപയോഗിച്ച് വാഹനവും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
തുറമുഖം വഴി രാജ്യത്തേക്ക് നടത്താന്‍ ശ്രമിച്ച നാല് ടണ്‍ തമ്പാക്കാണ് പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിലെ കസ്റ്റംസ് അഫയേഴ്സില്‍നിന്ന് പബ്ലിക് ഫോസിക്യൂഷന് ലഭിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
