തൊടുപുഴ: ബാങ്ക് ശാഖയിൽ പണയം വെച്ച സ്വർണം മാറ്റി പകരം മുക്കുപണ്ടം വെച്ച് തിരിമറി നടത്തി ജീവനക്കാരൻ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. കട്ടപ്പനയിലെ ദേശസാൽകൃത ബാങ്ക് ശാഖയിലാണ് സംഭവം. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇടപാടുകാർ പണയപ്പെടുത്തിയ സ്വർണം മാറ്റി പകരം മുക്കുപണ്ടം വെച്ചും പരിചയക്കാരായ ഇടപാടുകാരെ കബളിപ്പിച്ച് അവരുടെ പേരിൽ മുക്കുപണ്ടം ഇതേ ബാങ്കിൽ പണയപ്പെടുത്തിയുമാണ് തട്ടിപ്പുകൾ നടന്നിരിക്കുന്നത്. പരിശോധനയിൽ മുക്കുപണ്ടം ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇടപാടുകാരെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തറിഞ്ഞത്. നിരവധി ഇടപാടുകാരുടെ ആഭരണങ്ങൾ ബാങ്കിൽ കാണാനില്ല. പകരം മുക്കുപണ്ടമാണുള്ളത്. തട്ടിപ്പ് നടത്തിയ ജീവനക്കാരൻ ബാങ്കിൽനിന്ന് മുങ്ങിയിരിക്കുകയാണ്. ബാങ്ക് അധികൃതരും കബളിപ്പിക്കപ്പെട്ട ഇടപാടുകാർ കട്ടപ്പന ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു.
Trending
- സമുദ്രമത്സ്യബന്ധന വികസനം; കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനുമായി കരാർ ഒപ്പിട്ട് ആന്ധ്രാപ്രദേശ്
- ക്രിസ്മസ് ആഘോഷം സ്കൂളുകളിൽ തടസപ്പെടുത്താൻ അനുവദിക്കില്ല: മന്ത്രി വി ശിവൻകുട്ടി
- കേരളത്തെ എട്ട് വിക്കറ്റിന് തോല്പിച്ച് ഡൽഹി
- രണ്ടാംദിനവും സന്നിധാനത്ത് ആനന്ദക്കാഴ്ചയായി കർപ്പൂരാഴി ഘോഷയാത്ര
- ഡൽഹിയിൽ കാണാതായ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട നിലയിൽ
- എംടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ
- ‘ബിജെപി വെറുപ്പ് ഉൽപാദിപ്പിക്കുന്നു, സിപിഎം വില്‍ക്കുന്നു; ക്രിസ്മസ് ആഘോഷം തടഞ്ഞതു കളങ്കം’; കെ സുധാകരൻ
- കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പ്; എഎസ്ഐ ഉള്‍പ്പടെ രണ്ടുപൊലിസുകാര്‍ അറസ്റ്റില്‍