
മനാമ: മോഷ്ടിച്ച ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് കാര്‍ വാങ്ങിയ കേസില്‍ ബഹ്റൈനില്‍ അറബ് പൗരന് അറസ്റ്റിലായി.
14,100 ദിനാറിന്റെ സംശയാസ്പദമായ ഇടപാട് നടന്നതായി ഒരു ഇലക്ട്രോണിക് പേയ്മെന്റ് കമ്പനി റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് ആന്റി എക്കണോമിക് ക്രൈംസ് ഡയറക്ടറേറ്റ് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി.
ബഹ്റൈന്‍ പുറത്തുള്ള ഒരാളോടൊപ്പം ചേര്‍ന്ന് കാര്‍ഡുകള്‍ തട്ടിയെടുത്തതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. ഇയാളുടെ കയ്യില്‍നിന്ന് 8 ബാങ്ക് കാര്‍ഡുകള്‍ കണ്ടെത്തുകയും ചെയ്തു.
തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് ഉത്തരവിടുകയായിരുന്നു. ഇയാളുടെ കയ്യിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്.
