ബെംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആറു മണിക്കൂർ നേരമാണ് എൻഫോഴ്സ്മെന്റ് ബിനീഷിനെ ചോദ്യം ചെയ്തത്. രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ബെംഗളൂരു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ ആയിരുന്നു ബിനീഷിനെ ചോദ്യം ചെയ്തത്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com/ ക്ലിക്ക് ചെയ്യുക
ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാന പ്രതിയായ അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത്. ബിനീഷിനെ ബെംഗളൂരുവിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ വീണ്ടും ചോദ്യം ചെയ്യുമോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.