
മനാമ: ബഹ്റൈന്റെ വടക്കന്‍ മേഖലയില്‍ സമുദ്ര പ്രവേശന നിരോധനം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വൈകുന്നേരം 6 മുതല്‍ പുലര്‍ച്ചെ 4 വരെ നിരോധനം പ്രാബല്യത്തിലുണ്ടാകും.
നിയമനടപടികള്‍ ഒഴിവാക്കാന്‍ തീരുമാനത്തിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിക്കാനും ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കാനും എല്ലാ ജനങ്ങളോടും നാവികരോടും കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡ് ആവശ്യപ്പെട്ടു. സമുദ്ര സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടികള്‍ നടപ്പിലാക്കുന്നതെന്ന് കമാന്‍ഡ് വിശദീകരിച്ചു.


