
മനാമ: സിറിയന്‍ പ്രസിഡന്റായി ചുമതലയേറ്റ അഹമ്മദ് ഹുസൈന് അല്‍ ഷറയെ അഭിനന്ദിച്ചുകൊണ്ട് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ കേബിള്‍ സന്ദേശമയച്ചു.
സിറിയയിലെ ഈ നിര്‍ണായക ഘട്ടത്തില്‍ അഹമ്മദ് ഹുസൈന് അല്‍ ഷറ വിജയിക്കട്ടെയെന്നും സിറിയയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും കൂടുതല്‍ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും രാജാവ് ആശംസിച്ചു.
