
മനാമ: ബഹ്റൈനില്‍ ആദ്യത്തെ സോളാര്‍ പവര്‍ പ്ലാന്റ് പദ്ധതിക്ക് തുടക്കമായതായിഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (ഇ.ഡബ്ല്യു.എ) അറിയിച്ചു.
150 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതി രാജ്യത്തിിന്റെ തെക്കുഭാഗത്തുള്ള ബിലാജ് അല്‍ ജയാസറിനിടുത്താണ്. 2060 ആകുമ്പോഴേക്കും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും നെറ്റ്- സീറോ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനുമുള്ള ബഹ്റൈന്റെ ശ്രമത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പദ്ധതി വികസിപ്പിക്കുന്നതെന്ന് ഇ.ഡബ്ല്യു.എ. പ്രസിഡന്റ് കമാല്‍ ബിന്‍ അഹമ്മദ് മുഹമ്മദ് പറഞ്ഞു.
പദ്ധതിക്കായി പ്രാദേശിക, അന്തര്‍ദേശീയ സോളാര്‍ പ്ലാന്റ് കമ്പനികളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിക്കും. ഇതിനായി ഓഗസ്റ്റ് 14ന് ഇ.ഡബ്ല്യു.എ. ഒരു ഗ്ലോബല്‍ മാര്‍ക്കറ്റ് സൗണ്ടിംഗ് സംരംഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
