ജിദ്ദ: ജിദ്ദ സുരക്ഷാ വികസന ഉച്ചകോടിയിൽ പങ്കെടുക്കാൻ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ജിദ്ദയിലെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അദ്ദേഹത്തെ സ്വീകരിച്ചു. ഉച്ചകോടിയിൽ പങ്കെടുക്കാൻ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്നലെ തന്നെ സൗദി അറേബ്യയിലെ ജിദ്ദയിലെത്തിയിരുന്നു. ഉച്ചകോടിയിൽ കിംഗ്ഡം ഓഫ് ബഹ്റൈൻ പ്രതിനിധി സംഘത്തെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നയിക്കും.
രണ്ട് ദിവസത്തെ ഉച്ചകോടിയിൽ ജിസിസി നേതാക്കൾ, ജോർദാൻ രാജാവ്, ഈജിപ്ത് പ്രസിഡന്റ്, ഇറാഖ് പ്രധാനമന്ത്രി എന്നിവർ പങ്കെടുക്കും. അമേരിക്കൻ പ്രസിഡന്റും ഉച്ചകോടിയിൽ പങ്കെടുക്കും.
