
മനാമ: ബഹ്റൈനില്‍ ഇലക്ട്രോണിക് സിഗരറ്റിന്റെയും ഇലക്ട്രോണിക് ശീശയുടെയും ഉപയോഗവും വില്‍പ്പനയും നിരോധിക്കാനുള്ള കരട് നിയമത്തെക്കുറിച്ച് പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് ജലാല്‍ കാസിം അല്‍ മഹ്ഫൗദ് എം.പി. അറിയിച്ചു.
ഇലക്ട്രോണിക് പുകവലി കാരണമുണ്ടാകുന്ന ആരോഗ്യ അപകടസാധ്യതകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് കരട് നിയമം തയാറാക്കിയത്. ആകര്‍ഷകമായ രുചികളും സമൂഹമാധ്യമ പസ്യങ്ങളും കാരണം ഇലക്ട്രോണിക് പുകവലി യുവാക്കള്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ട്. പരമ്പരാഗത സിഗരറ്റുകള്‍ക്ക് സുരക്ഷിത ബദലാണിതെന്ന തെറ്റായ ധാരണ സൃഷ്ടിക്കപ്പെട്ടിട്ടുമുണ്ട്.
മറ്റു പല രാജ്യങ്ങളെയും പോലെ ബഹ്റൈനിലും ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വ്യാപിച്ചിട്ടുണ്ട്. ഇത് മാതാപിതാക്കളിലും ആരോഗ്യ വിദഗ്ദ്ധരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
