
മനാമ: ബഹ്റൈനില്‍ ബിസിനസുകാരന് ചമഞ്ഞ് മൂന്നു പേരില്‍നിന്നായി ഏതാണ്ട് രണ്ടു ദശലക്ഷം ദിനാര്‍ തട്ടിയെടുത്ത കേസില്‍ ബഹ്റൈന്‍ പൗരന് ഹൈ ക്രിമിനല്‍ കോടതി 10 വര്‍ഷം തടവും ഒരു ലക്ഷം ദിനാര്‍ പിഴയും വിധിച്ചു.
കൂടാതെ തട്ടിപ്പിലൂടെ ഇയാള്‍ നേടിയെടുത്ത സമ്പാദ്യം കണ്ടുകെട്ടാനും തട്ടിപ്പിലൂടെ കൈക്കലാക്കിയ തുക തിരിച്ചുനല്‍കാനും ഇരകള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി ഏഴായിരം ദിനാര്‍ ഇയാളില്‍നിന്ന് ഈടാക്കി അത് ഇരകള്‍ക്ക് വീതിച്ചുനല്‍കാനും കോടതി ഉത്തരവിട്ടു.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്റെ അനുമതി നേടാതെ ബിസിനസിലെ മുതല്‍മുടക്ക് എന്ന പേരിലാണ് ഇയാള്‍ ഒരു യു.എ.ഇ. പൗരനില്‍നിന്നും സൗദി പൗരനില്‍നിന്നും ബഹ്റൈന്‍ പൗരനില്‍നിന്നും പണം കൈക്കലാക്കിയത്. പിന്നീട് ഇത് തട്ടിപ്പാണെന്ന് മനസിലാക്കി അവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.


