
മനാമ: ബഹ്റൈനില്‍ കുടുംബ ബിസിനസുകളുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തി അവരെ സഹായിക്കാന്‍ സാമൂഹ്യ വികസന മന്ത്രാലയം ‘ബഹ്റൈനി ഹാന്‍ഡ്സ് സ്റ്റോര്‍’ ആരംഭിച്ചു.
സനാബിസിലെ മുബാറക്ക് ബിന്‍ ജാസിം കാനോ കോംപ്രിഹെന്‍സീവ് സോഷ്യല്‍ സെന്ററിലാണ് ഈ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്.
കുടുംബ ബിസിനസുകള്‍ക്ക് സുസ്ഥിരമായ മാര്‍ക്കറ്റിംഗ് സൗകര്യങ്ങള്‍ ഒരുക്കാനുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് ഇതെന്ന് സാമൂഹ്യ വികസന മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഇനാസ് മുഹമ്മദ് അല്‍ മജീദ് അറിയിച്ചു. കുടുംബ ബിസിനസുകളുടെ ഉല്പാദന, വിപണന പ്രക്രിയകള്‍ ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
