മനാമ: ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രണവ് മുഖർജിയുടെ നിര്യാണത്തിൽ ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
ഭാരതത്തിന്റെ സമകാലിക രാഷ്രീയത്തിൽ പകരം വെക്കാനാകാത്ത മികവുറ്റ വെക്തിത്വവും, ഭരണരംഗത്ത് കൈകാര്യം ചെയ്ത സർവ്വ മേഖലകളിലും ഉജ്വലപ്രകടനം കാഴ്ചവെച്ചിട്ടുള്ളതുമായ ഭരണതന്ത്രജ്ഞനായിരുന്നു മുൻ രാഷ്രപതി പ്രണബ് മുഖർജി എന്ന് സംസ്കൃതി ബഹ്റൈൻ പ്രസിഡന്റ് പ്രവീൺ നായർ അനുശോചനകുറിപ്പിൽ അറിയിച്ചു.
രാജ്യ സുരക്ഷക്ക് എതിരെയുള്ള ഒരുപ്രവർത്തനത്തിനും ഒരു വിട്ടുവീഴ്ചകൾക്കും വഴങ്ങിയിട്ടില്ല. ഭരണരംഗത്ത് സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള അസാമാന്യ പാണ്ഡിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികകളേയും വളരെ സ്നേഹത്തോടെയും, ബഹുമാനത്തോടെയും മാത്രം കണ്ടിട്ടുള്ള അദ്ദേഹം ഏവരുടെയും ആദരവ് നേടിയെടുക്കുകയും അതേ രീതിതന്നെ അന്താരാഷ്ട്ര ബന്ധങ്ങളിലും വെച്ചുപുലർത്തി തന്റെ ഭരണ മികവ് തെളിയിച്ചു. പദ്മവിഭൂഷൻ, ഭാരതരത്നം എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുള്ള പ്രണബ് മുഖർജി അറിവിന്റെയും, നയതന്ത്രത്തിന്റെയും രാഷ്ട്രീയ പ്രതീകമാണ്. ഓൺലൈൻ മീറ്റിങ്ങിലൂടെ കൂടിയ അനുശോചന യോഗത്തിൽ സംസ്കൃതി ബഹ്റൈൻ പ്രസിഡന്റ് പ്രവീൺ നായർ, ജനറൽ സെക്രട്ടറി പങ്കജ് മാലിക്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, സംസ്കൃതി വിവിധ റീജിയൺ ഭാരവാഹികൾ, അംഗങ്ങൾ എല്ലാവരും അദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ അനുശോചനം രേഖപെടുത്തി. നയതന്ത്ര മേഖലയിൽ മികവ് കാട്ടിയിരുന്ന ഒരു വിദേശ കാര്യമന്ത്രി ആയിരുന്നു പ്രണവ് മുഖർജിയെന്നും ദുഃഖം നിറഞ്ഞ അനുശോചനം നടത്തുന്നതായും ഇന്ത്യൻ സോഷ്യൽ ഫോറം കേരള ചാപ്റ്റർ പ്രസിഡന്റ് അലിഅക്ബറും ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസും അനുശോചന സന്ദേശത്തിൽ അറിയിച്ചു.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE