മനാമ: സ്നേഹ സാന്ത്വനം ചാരിറ്റി ബഹ്റൈൻ – തിക്കോടി കൂട്ടായ്മയുടെ മുൻ പ്രസിഡന്റ് സുനീഷ് ഇല്ലത്ത്(50) നാട്ടിൽ നിര്യാതനായി. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിലും പിന്നീട് രണ്ട് മാസത്തോളമായി നാട്ടിലെത്തി തുടർ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചയോടെ ആകസ്മികമായി മരണപ്പെടുകയായിരുന്നു
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ നടന്ന സംസ്കാര ചടങ്ങിൽ ചാരിറ്റി ഗ്രൂപ്പ് രക്ഷാധികാരി ചന്ദ്രൻ തിക്കോടി , എക്സിക്യുട്ടീവ് അംഗം ഹാഷിഖ് എന്നിവർ ചേർന്ന് റീത്ത് സമർപ്പിച്ചു. ചാരിറ്റി ഗ്രൂപ്പ് ഭാരവാഹികൾ അനുശോചനം അറിയിച്ചു. ഭാര്യ : ശ്രീഷ, മക്കൾ : അഭിഷേക് , തൻവൈ
