
മനാമ: യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ‘മീഡിയ ടാലന്റ് അവാര്‍ഡ് 2024’ന്റെ രണ്ടാം പതിപ്പിന്റെ ആമുഖ സമ്മേളനം സംഘടിപ്പിച്ചു.
അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംവിധായകരും കലാകാരന്മാരുമായ ജമാന്‍ അല്റോവായി, അഹമ്മദ് സയീദ്, മുഹമ്മദ് ഫരീദ് എന്നിവര്‍ പങ്കെടുത്തു.
43 വര്‍ഷത്തെ അനുഭവപരിചയമുള്ള ജുമാന് അല്‍ റൊവൈയ്, യുവ പ്രതിഭകളെ പിന്തുണയ്ക്കുന്നതില്‍ അവാര്‍ഡിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. അടുത്ത തലമുറയിലെ കലാകാരന്മാരെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നതിന് ഈ അവാര്‍ഡ് പോലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
അഹമ്മദ് സയീദ് സദസ്യരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള ശബ്ദകലാ പ്രകടനം നടത്തി.
