
മനാമ: മുഹറഖ് ഗവര്‍ണറേറ്റിലെ ജനപ്രതിനിധി സഭയിലെ ആദ്യ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് വിദേശത്തുള്ള പതിമൂന്ന് ബഹ്റൈന്‍ നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ വോട്ട് രേഖപ്പെടുത്തി. നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥര്‍ക്കുള്ള വോട്ടിംഗ് പ്രക്രിയ ഇന്നലെയാണ് ആരംഭിച്ചത്.
ആദ്യമായി വെട്ട് ചെയ്തത് ബെയ്ജിംഗിലെ ബഹ്റൈന്‍ എംബസിയിലുള്ളവരാണ്. അവിടെ പ്രാദേശിക സമയം രാവിലെ 8 മണിക്ക് വോട്ടിംഗ് പ്രക്രിയ ആരംഭിച്ചു. മറ്റു രാജ്യങ്ങളില്‍ അവരുടെ പ്രാദേശിക സമയക്രമം അനുസരിച്ച് രാവിലെ 8 മുതല്‍ രാത്രി 8 വരെ വോട്ട് ചെയ്തുവരുന്നു.
വോട്ടിംഗ് പ്രക്രിയയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത് നയതന്ത്ര കാര്യാലയങ്ങളിലെ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരാണ്. ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഓരോ എംബസിയിലും കോണ്‍സുലേറ്റിലും വോട്ടിംഗും ബാലറ്റുകളുടെ എണ്ണലും നിയന്ത്രിക്കുന്നതിന് കാര്യാലയ തലവന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയെ സഹായിക്കാനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും വിദേശകാര്യ മന്ത്രാലയം മുഴുസമയം പ്രവര്‍ത്തിക്കുന്ന കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.
