മനാമ: ഒമാനിൽ നടന്ന നാലാമത് അൽ ബഷെയർ ഫെസ്റ്റിവലിൽ ബഹ്റൈൻ ഒട്ടകങ്ങൾ തകർപ്പൻ വിജയങ്ങൾ കരസ്ഥമാക്കി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ഈ വിജയങ്ങൾ സമർപ്പിക്കുന്നതായി ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി.
ബഹ്റൈനിന്റെ ഈ വിജയം ബഹ്റൈനിൽ പൈതൃക കായിക വിനോദങ്ങൾക്ക് നൽകുന്ന പിന്തുണയുടെ വ്യാപ്തി പ്രതിഫലിപ്പിക്കുന്നതായും പാരമ്പര്യങ്ങളുമായുള്ള ബഹ്റൈനികളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന് കാരണമാകുന്നതായും ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. പൈതൃക കായിക വിനോദങ്ങൾ ഉൾപ്പെടുന്ന ഗൾഫ് മത്സരങ്ങളിൽ പങ്കെടുക്കാനും വിവിധ തലങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും രാജ്യം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.