
മനാമ: ബഹ്റൈനിന്റെ വടക്കന്‍ സമുദ്രാതിര്‍ത്തിക്കടുത്ത് കടല്‍ക്കൊള്ളക്കാര്‍ ബഹ്റൈനി ബോട്ട് കൊള്ളയടിച്ചു.
43കാരനായ ബഹ്റൈനിയും 36ഉം 38ഉം വയസ്സുള്ള രണ്ട് ഏഷ്യന്‍ ജീവനക്കാരും സഞ്ചരിച്ച ബോട്ടാണ് കൊള്ളയടിക്കപ്പെട്ടതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കടല്‍ക്കൊള്ളക്കാര്‍ ഇറാനിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് ബോട്ട് കൊണ്ടുപോയി അതിലെ സാധനങ്ങള്‍ കൊള്ളയടിക്കുകയായിരുന്നു. മൂന്നു മണിക്കൂറിനു ശേഷം ബോട്ട് തിരിച്ചുവിട്ടു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.


