
മനാമ: സംഘര്‍ഷം നിലനില്‍ക്കുന്ന ഇറാനില്‍നിന്ന് ഇതുവരെ 1,748 ബഹ്റൈനികളെ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം തുര്ക്കുമാനിസ്ഥാനില്നിന്ന് പുറപ്പെട്ട രണ്ട് ഗള്‍ഫ് എയര്‍ വിമാനങ്ങളില്‍ 377 പൗരര്‍ എത്തി. കൂടാതെ, ഇറാനിലെ മഷ്ഹദ് നഗരത്തില്‍നിന്ന് മന്ത്രാലയം ഏര്‍പ്പെടുത്തിയ ബസുകളില്‍ 156 പൗരര്‍ കരമാര്‍ഗവും എത്തി. ഇതോടെയാണ് തിരിച്ചെത്തിച്ചവരുടെ മൊത്തം എണ്ണം 1,748 ആയത്.
