
മനാമ: കോംഗോയുടെ കിഴക്കന്‍ ഭാഗത്തുള്ള റുബയ ഖനി തകര്‍ന്ന് നിരവധി ആളുകള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും പലരെയും കാണാതാവുകയുമുണ്ടായ സംഭവത്തില്‍ ബഹ്റൈന്‍ അനുശോചിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും കോംഗോ സര്‍ക്കാരിനും അവിടുത്തെ ജനങ്ങള്‍ക്കും ബഹ്റൈന്‍ അനുശോചനം രേഖപ്പെടുത്തി പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.


