
സലാല: ഒമാന്‍ എന്‍ഡോവ്മെന്റ്സ്, മതകാര്യ മന്ത്രാലയം സലാലയില്‍ സംഘടിപ്പിച്ച മൂന്നാമത് സക്കാത്ത് കോണ്‍ഫറന്‍സിലും പ്രദര്‍ശനത്തിലും ബഹ്റൈന്‍ നീതി, ഇസ്ലാമിക കാര്യ, എന്‍ഡോവ്മെന്റ്സ് മന്ത്രാലയത്തിലെ സക്കാത്ത് ആന്റ് ചാരിറ്റി ഫണ്ട് ഡയറക്ടര്‍ സലാഹ് ഹൈദര്‍ ഹുസൈന് പങ്കെടുത്തു. ‘സകാത്തും സ്ഥാപന ഐഡന്റിറ്റിയും: തൊഴില്‍ ശക്തി കാര്യക്ഷമതയും സമൂഹ വിശ്വാസവും ശക്തിപ്പെടുത്തലും’ എന്ന വിഷയത്തിലാണ് പരിപാടി നടന്നത്.
സക്കാത്ത് സ്ഥാപനം വികസിപ്പിക്കുന്നതിലെ ബഹ്റൈന്റെ അനുഭവം, സ്ഥാപനപരവും നിയമനിര്‍മ്മാണപരവുമായ ചട്ടക്കൂട്, ഡിജിറ്റല്‍ പരിവര്‍ത്തനം, സംഭാവനാ മാര്‍ഗങ്ങളുടെ വൈവിധ്യവല്‍ക്കരണം, സ്ഥാപന വികസനവും ശേഷി വര്‍ദ്ധിപ്പിക്കലും, ഫണ്ട് നടപ്പിലാക്കുന്ന പദ്ധതികളും പരിപാടികളും, ഭാവി സാധ്യതകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളെ പരാമര്‍ശിച്ചുകൊണ്ട് ഹുസൈന് സംസാരിച്ചു.
സാമൂഹിക നീതി കൈവരിക്കാനും ഐക്യദാര്‍ഢ്യം വര്‍ദ്ധിപ്പിക്കാനുമുള്ള ഒരു മാര്‍ഗമെന്ന നിലയില്‍ സക്കാത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നതാണ് സമ്മേളനത്തിന്റെയും പ്രദര്‍ശനത്തിന്റെയും ലക്ഷ്യം.
