
മനാമ: ബഹ്റൈന്‍ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി യുവജനകാര്യ മന്ത്രാലയം ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയവുമായും ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുമായും (യു.എന്‍.ഡി.പി) സഹകരിച്ച് സ്മാരക തപാല്‍ സ്റ്റാമ്പ് രൂപകല്‍പ്പന ചെയ്യുന്നതിനും പുറത്തിറക്കുന്നതിനുമായി ദേശീയ മത്സരം ആരംഭിച്ചു.
ബഹ്റൈന്‍ യുവാക്കളുടെ അഭിലാഷങ്ങളും നേട്ടങ്ങളും പ്രതിഫലിപ്പിക്കുന്ന സ്റ്റാമ്പ് രൂപകല്‍പ്പനയിലൂടെ അവരുടെ സര്‍ഗാത്മകത ഉയര്‍ത്തിക്കാട്ടുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ദേശീയ മൂല്യങ്ങളും സ്വത്വവും ഉള്‍ക്കൊള്ളുന്ന സമകാലികവും നൂതനവുമായ ഡിസൈനുകളിലൂടെ ബഹ്റൈന്‍ യുവജന ദിനത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് പ്രദര്‍ശിപ്പിക്കാനുള്ള അവസരം യുവ കലാകാരന്മാര്ക്കും ഡിസൈനര്‍മാര്‍ക്കും ഈ മത്സരം നല്കുന്നു. സൃഷ്ടിപരമായ ആവിഷ്കാരത്തിനുള്ള വേദിയായി ഇത് പ്രവര്‍ത്തിക്കുന്നു. ഇത് യുവാക്കളെ ദേശീയ ആഘോഷങ്ങളില്‍ അര്‍ത്ഥവത്തായ രീതിയില്‍ സംഭാവന നല്കാന് പ്രാപ്തമാക്കുന്നു.
18നും 35നുമിടയില്‍ പ്രായമുള്ള ബഹ്റൈന്‍ പൗരര്‍ക്ക് പങ്കെടുക്കാം. ഡിസൈനുകള്‍ ഒറിജിനല്‍ ആയിരിക്കണം. വ്യക്തിഗതമായോ പരമാവധി രണ്ട് പേരടങ്ങുന്ന ടീമായോ സമര്‍പ്പിക്കണം. കമ്പനികള്‍ക്ക് പങ്കെടുക്കാന്‍ യോഗ്യതയില്ല. മികച്ച ഡിസൈനിന് 500 ദിനാര്‍ സമ്മാനം നല്‍കും.
