
മനാമ: ബഹ്റൈന്‍ യുവജന ദിനത്തോടനുബന്ധിച്ച് യുവജനകാര്യ മന്ത്രാലയം സംഘടിപ്പിച്ച വാര്‍ഷിക ചടങ്ങില്‍ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യങ്ങള്‍ക്കുമുള്ള രാജാവിന്റെ പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സിന്റെ (എസ്.സി.വൈ.എസ്) ചെയര്‍മാനുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു.
മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ബഹ്റൈനി യുവാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വിവിധ സന്നദ്ധ മേഖലകളിലെ ബഹ്റൈനി യുവാക്കളുടെ സംഭാവനകളെ എടുത്തുകാണിക്കുന്ന ‘അസാധാരണ വളണ്ടിയര്‍’ പ്രദര്‍ശനം ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് സന്ദര്‍ശിച്ചു.
യുവജന മേഖലയ്ക്ക് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നല്കുന്ന പിന്തുണയെക്കുറിച്ചും ദേശീയ പുരോഗതിയില്‍ ബഹ്റൈനി യുവാക്കളുടെ പങ്കിനെക്കുറിച്ചുമുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന്, ശക്തിയും ദൃഢനിശ്ചയവും എന്ന തലക്കെട്ടില്‍ സാബിക അല്‍ ഷെഹിയുടെ കവിതാ പാരായണവും നടന്നു.
‘അസാധാരണ വളണ്ടിയര്‍’ സംരംഭത്തില്‍ അംഗീകാരം നേടിയ 25 പങ്കാളികളെ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് ആദരിച്ചു. സ്മാരക സ്റ്റാമ്പ് ഡിസൈന്‍ മത്സരത്തിലെ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഹെസ്സ ഗാസി ഒന്നാം സ്ഥാനവും ദലാല്‍ ബുമാഷ്യ രണ്ടാം സ്ഥാനവും മര്വാന് അബ്ദുല്ല മൂന്നാം സ്ഥാനവും നേടി.
ചടങ്ങിനായി പുറത്തിറക്കിയ പ്രത്യേക പതിപ്പ് സ്റ്റാമ്പ് ഉള്‍ക്കൊള്ളുന്ന ഒരു സ്മാരക സമ്മാനം ഷെയ്ഖ് നാസര്‍ ബിന്‍ ഹമദിന് നല്കി. യുവജനകാര്യ മന്ത്രി റാവാന്‍ ബിന്ത് നജീബ് തൗഫീഖി പ്രസംഗിച്ചു.
