മനാമ: ബഹ്റൈന്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ര്ടേഷന്‍ (ഐ.പി.എ) സംഘടിപ്പിച്ച ഖെബെറാത്ത് (അനുഭവങ്ങള്‍) പ്രോഗ്രാമിന്റെ രണ്ടും മൂന്നും പതിപ്പുകളുടെ സമാപന ചടങ്ങില്‍ നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴില്‍ മന്ത്രിയുമായ യൂസഫ് ബിന്‍ അബ്ദുല്‍ഹുസൈന്‍ ഖലഫും ഐ.പി.എ. ഡയറക്ടര്‍ ജനറല്‍ ഡോ. ശൈഖ റാന ബിന്ത് ഈസ ബിന്‍ ദുഐജ് അല്‍ ഖലീഫയും പങ്കെടുത്തു. തൊഴില്‍ വിപണിയില്‍ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിന് യുവ ബഹ്റൈനികളെ പ്രൊഫഷണല്‍ കഴിവുകളും പ്രായോഗിക പരിചയവും നല്കി സജ്ജരാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
യുവ പ്രൊഫഷണലുകളെ തൊഴിലിന് ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പിന് ആവശ്യമായ പരിശീലനവും വിഭവങ്ങളും നല്‍കിക്കൊണ്ട് ശാക്തീകരിക്കുന്നതിനുള്ള ബഹ്റൈന്റെ പ്രതിബദ്ധതയെക്കുറിച്ച് മന്ത്രി സംസാരിച്ചു. തൊഴിലന്വേഷകരെ പിന്തുണയ്ക്കാനും തൊഴില്‍ ശക്തിയില്‍ അവരെ സംയോജിപ്പിക്കാനും സുസ്ഥിര വികസനത്തിന് ഫലപ്രദമായി സംഭാവന നല്‍കാനും കഴിവുകള്‍ നല്‍കുന്നതിലൂടെ അവരെ പിന്തുണയ്ക്കുന്ന ഒരു പ്രധാന സംരംഭമാണ് ഖെബെറത്ത് പരിപാടിയെന്ന് അദ്ദേഹം പറഞ്ഞു. തൊഴില്‍ മന്ത്രാലയവും ഐ.പി.എയും തമ്മിലുള്ള സഹകരണത്തെ അദ്ദേഹം അഭിനന്ദിച്ചു.
പരിശീലനവും ഭരണ വികസന സംവിധാനങ്ങളും തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതിനുള്ള ഐ.പി.എയുടെ പ്രതിബദ്ധതയെക്കുറിച്ച് ഡോ. ശൈഖ റാന ബിന്ത് ഈസ ബിന്‍ ദുഐജ് അല്‍ ഖലീഫ സംസാരിച്ചു. ബഹ്റൈന്‍ യുവാക്കളുടെ അഭിലാഷങ്ങളിലും കഴിവുകളിലും ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്ന ബഹ്റൈന്റെ തന്ത്രപരമായ നയങ്ങളാണ് പരിപാടിയുടെ വിജയത്തിന് കാരണമെന്നും അവര്‍ പറഞ്ഞു.
Trending
- എയര്‍ ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു
- ബഹ്റൈന്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍: തൊഴില്‍ മന്ത്രാലയവും ഐ.പി.എയും ഖെബെറാത്ത് പരിപാടി നടത്തി
- ബഹ്റൈന്‍ രാജാവ് യു.എ.ഇയില്‍
- തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതി
- തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ തീരുമാനിച്ചാൽ ചലിക്കില്ല; വെല്ലുവിളിച്ച് ആർഷോ
- കൊച്ചിയിലെത്തുന്നവര്‍ക്ക് പുതിയ പദ്ധതിയുമായി കെഎംആര്‍എല്‍
- കൊച്ചിയിലെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു
- വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി