
മനാമ: ഗാസയില്‍ വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍, മാനുഷിക സഹായ വിതരണം എന്നിവ സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപ് അവതരിപ്പിച്ച സമാധാന പദ്ധതിയെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.
മദ്ധ്യപൗരസ്ത്യ മേഖലയില്‍ സുരക്ഷയും സമാധാനവും കൈവരിക്കാനുള്ള നല്ലൊരു ചുവടുവെപ്പായി ഇതിനെ കണക്കാക്കുന്നു എന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനും
ഗാസയിലെ ജനങ്ങളുടെ ദുരിതങ്ങള്‍ ലഘൂകരിക്കാനുമുള്ള ഈ സമാധാനപരമായ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെയും എല്ലാ കക്ഷികളുടെയും യോജിച്ച ശ്രമങ്ങളുണ്ടാകണമെന്ന് വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
