
മനാമ: കോംഗോയും റുവാണ്ടയും തമ്മില്‍ വാഷിംഗ്ടണില്‍ സമാധാന കരാര്‍ ഒപ്പുവെച്ചതിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.
ഗ്രേറ്റ് ലേക്ക്സ് മേഖലയിലും ആഫ്രിക്കയിലും സംഘര്‍ഷം അവസാനിപ്പിക്കാനും സ്ഥിരത, സമാധാനം, സുസ്ഥിര അഭിവൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിതെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
ഖത്തറിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന ഈ ചരിത്രപരമായ കരാറിന് സൗകര്യമൊരുക്കുന്നതില്‍ അമേരിക്ക വഹിച്ച പങ്കിനെ ബഹ്റൈന്‍ അഭിനന്ദിക്കുന്നു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്താനും സംഭാഷണങ്ങളിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും യുദ്ധങ്ങള്‍ അവസാനിപ്പിക്കാനും സംഘര്‍ഷങ്ങള്‍ പരിഹരാനുമുള്ള പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങള്‍ക്ക് രാജ്യത്തിന്റെ പിന്തുണയുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.
