
മനാമ: ഇറാന്- അമേരിക്ക വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെയും ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി വീണ്ടും തുറക്കാനുള്ള ധാരണയെയും ബഹ്റൈന്‍ സ്വാഗതം ചെയ്തു.
മദ്ധ്യപൗരസ്ത്യ മേഖലയില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇത് സഹായിക്കുമെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കരാറിന് കാരണമായ പാകിസ്ഥാന്റെ ക്രിയാത്മകമായ മദ്ധ്യസ്ഥ ശ്രമങ്ങളെ പ്രസ്താവനയില്‍ പ്രശംസിച്ചു.


