
മനാമ: ഇറ്റലിയിലെ റോമില്‍ നടന്ന എഫ്.എ.ഒ. വേള്‍ഡ് കോണ്‍ഫറന്‍സില്‍ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ (എഫ്.എ.ഒ) വില്ലേജസ് റെക്കഗ്നിഷന്‍ ഇനിഷ്യേറ്റീവിന് കീഴില്‍ ബഹ്റൈനിലെ നാല് കാര്‍ഷിക ഗ്രാമങ്ങള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു.
ശാസ്ത്രം, നവീകരണം, ഡിജിറ്റല്‍ ഗ്രാമങ്ങള്‍ എന്നിവയ്ക്ക് ഹൂറത്ത് ആലിയും പ്രകൃതിദത്ത ഗ്രാമങ്ങള്‍ക്ക് ബുരി ഗ്രാമവും പരമ്പരാഗത ഭക്ഷ്യ സംസ്കാരങ്ങള്‍ക്ക് കരാന ഗ്രാമവും കാര്‍ഷിക ടൂറിസം അനുഭവങ്ങള്‍ക്ക് ബുദയ്യയുമാണ് അംഗീകാരം നേടിയത്.
ഫീല്‍ഡ് മൂല്യനിര്‍ണയം, സുസ്ഥിരമായ കാര്‍ഷിക രീതികള്‍, പ്രകൃതിവിഭവ സംരക്ഷണം, സാമൂഹ്യ ഇടപെടല്‍, കാര്‍ഷിക പൈതൃക സംരക്ഷണം എന്നിവയുള്‍പ്പെടെ എല്ലാ സാങ്കേതികവും നടപടിക്രമപരവുമായ മാനദണ്ഡങ്ങള്‍ പാലിച്ചതിന് ശേഷമാണ് ഈ അംഗീകാരം നല്‍കിയതെന്ന് മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് പറഞ്ഞു.


