മനാമ: ബഹ്റൈൻ വിജയ് മക്കൾ ഇയക്കത്തിന്റെ ( REG NO 45050) ആഭിമുക്കത്തിൽ ദളപതി വിജയുടെ 46 മത് പിറന്നാൾ ക്ഷേമ പ്രവർത്തനങ്ങൾ നടത്തി ബഹ്റൈനിൽ ആഘോഷിച്ചു. കോവിഡ് -19 എന്ന മഹാമാരി പകർന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ ദളപതി വിജയുടെ നിർദ്ദേശ പ്രകാരം ആഘോഷങ്ങൾക്കായി മാറ്റി വെച്ച തുക ജോലി നഷ്ടപ്പെട്ടവർക്കും, വീട്ടുജോലിക്കാർക്കും, പാവപ്പെട്ടവർക്കും അവശ്യ സാധനങ്ങൾ വാങ്ങി നൽകി.ഈ പരിപാടി വൻ വിജയമാക്കാൻ സഹായിച്ച ബഹ്റൈൻ വിജയ് മക്കൾ ഇയക്കത്തിന്റെ എല്ലാ മെമ്പേഴ്സിനെയും,ഇതിനു വേണ്ടി എല്ലാ സഹായവും ചെയ്തു തന്ന വിജയ് മക്കൽ ഇയാക്കത്തിന്റെ സ്ഥാപകനായ എസ.എ.ചന്ദ്രശേഖറിനെയും വിജയ് മക്കൾ ഇയക്കം പ്രസിഡന്റ് ബുസ്സി ആനന്ദിനും സംഘാടകർ നന്ദി അറിയിച്ചു.
Trending
- ട്രംപ് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുക 23 ന്, മോദി പങ്കെടുക്കില്ല, പകരം ജയശങ്കർ; ഇന്ത്യയുടെ പ്രസംഗം 27 ന്, പുതിയ സമയക്രമം പുറത്ത്
- ‘ഉറപ്പായും ഞാൻ എത്തും’, ഇന്ത്യ സന്ദർശിക്കാനുള്ള മോദിയുടെ ക്ഷണം സ്വീകരിച്ച് ഫ്രഞ്ച് പ്രസിഡന്റ്; യുക്രൈൻ യുദ്ധമടക്കം ചർച്ച ചെയ്ത് ടെലിഫോൺ സംഭാഷണം
- ‘സസ്പെൻഷൻ പോരാ പിരിച്ചു വിടണം, സർക്കാർ നീക്കം അംഗീകരിക്കില്ല’; സമരം തുടരുമെന്ന് വിഡി സതീശൻ
- കുന്നംകുളം കസ്റ്റഡി മർദനം: 4 പൊലീസുകാരേയും സസ്പെൻ്റ് ചെയ്തു, വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടു
- ബഹ്റൈൻ പ്രതിഭ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള് കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില് പോലീസ് ഉദ്യോഗസ്ഥര്ക്ക് പരിശീലന പരിപാടി നടത്തി