മനാമ: ബഹ്റൈൻ, യു.എസ്, ഇസ്രായേൽ എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ ഇന്ന് മനാമയിൽ യോഗം ചേരുന്നു. യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യുചിൻ ആണ് അമേരിക്കൻ പ്രതിനിധി സംഘത്തെ നയിക്കുന്നത്. ഇസ്രയേൽ പ്രതിനിധി സംഘത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മെയർ ബെൻ-ഷബ്ബത്താണ് നയിക്കുന്നത്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണപ്രകാരം 2020 സെപ്റ്റംബർ 15 ന് വാഷിംഗ്ടണിൽ ബഹ്റൈനും ഇസ്രായേലും തമ്മിലുള്ള സമാധാന പ്രഖ്യാപനം ഒപ്പുവെച്ചതിനെത്തുടർന്നാണ് ഈ ചരിത്രപരമായ നയതന്ത്ര മുന്നേറ്റം.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
മനാമയിൽ ഇന്നത്തെ മീറ്റിംഗിൽ, നയതന്ത്രവും സമാധാനപരവും സൗഹൃദപരവുമായ ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച് ബഹ്റൈനും ഇസ്രായേലും സംയുക്ത ഉടമ്പടിയിലും നിരവധി ധാരണാപത്രങ്ങളിലും ഒപ്പ് വയ്ക്കും.