
അബുദാബി: യു.എ.ഇ. സന്ദര്‍ശന വേളയില്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയെ യു.എ.ഇ. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് അബുദാബിയില്‍ സ്വീകരിച്ചു.
പ്രാദേശിക സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തെക്കുറിച്ചും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. പൊതു താല്‍പ്പര്യങ്ങള്‍ നിറവേറ്റാന്‍ അന്താരാഷ്ട്ര വേദികളില്‍ ഏകോപനവും സംയുക്ത കൂടിയാലോചനയും വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നു.
യു.എ.ഇ. വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഖലീഫ ഷഹീന് അല്‍ മറാര്‍, എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് ബോര്‍ഡ് ചെയര്‍മാനും സാമ്പത്തിക, വ്യാപാര കാര്യങ്ങളുടെ വിദേശകാര്യ സഹമന്ത്രിയുമായ സയീദ് അല്‍ ഹജേരി, യു.എ.ഇയിലെ ബഹ്റൈന്‍ അംബാസഡര്‍ ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയ കാര്യ അണ്ടര്‍സെക്രട്ടറി ഖാലിദ് യൂസഫ് അല്‍ ജലാഹമ എന്നിവരും കൂടിക്കാഴ്ചയില്‍പങ്കെടുത്തു.
